ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക്…








1951 മുതൽ 2020 വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയിൽ മഴ വർധിച്ചതോടെ കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്ക് രാജ്യത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിലെ ശാസ്ത്രജ്ഞരും നടത്തിയ പഠനം വ്യക്തമാക്കുന്നു. തുടർച്ചയായ 30 വർഷത്തെ കാലയളവുകളിലെ താപനിലയും മഴയും വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ. കാലാവസ്ഥാ മേഖലകളിലെ മാറ്റങ്ങൾ കൃഷിയെയും വിളകൾ വിതയ്ക്കേണ്ട സമയത്തെയും ബാധിക്കുമെന്നതിനാൽ ദീർഘകാല കാർഷിക ആസൂത്രണത്തിൽ ഇവ പരിഗണിക്കണമെന്നും പഠനം നിർദേശിക്കുന്നു
Previous Post Next Post