കൊച്ചി: എറണാകുളത്തെ ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റു. എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്. കൊലക്കേസ് പ്രതി മുന്നേയുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. അടിപിടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയതായിരുന്നു പൊലീസ് സംഘം. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.