യുഡിഎഫിൽ പൊട്ടിത്തെറി



തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫിനുള്ളിൽ അതൃപ്തി പുകയുന്നു. 

മുന്നണി കൺവീനർ അടൂർ പ്രകാശ് തുറന്നടിച്ചതിന് പിന്നാലെ കോൺഗ്രസിനുള്ളിലെ ഭിന്നസ്വരങ്ങൾ കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 

സംസ്ഥാന, ദേശീയ നേതൃത്വത്തിലെ ചിലരുടെ പിന്തുണയോടെയാണ് അടൂർ പ്രകാശിന്റെ പരസ്യ വിമർശനമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

 വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Previous Post Next Post