പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു…



മാവേലിക്കര- നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പുന്നംമൂട് ളാഹ ജംഗ്ഷൻ മുതൽ ബുദ്ധജംഗ്ഷൻ  വരെയുള്ള മൂന്ന് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഇന്നലെ രാവിലെ 7 മണി മുതൽ നടത്തിയ  പരിശോധനയിലാണ് പഴകിയ ചോറും കുഴച്ചുവെച്ച പഴകിയ പൊറോട്ട മാവും  ദിവസങ്ങൾ പഴക്കമുള്ള ചിക്കൻ ഫ്രൈയും മീൻകറി ഗ്രേവിയും പിടികൂടിയത്. ളാഹ  ജംഗ്ഷനിലുള്ള  കടയിലെ വൃത്തിഹീനമായ  ഫ്രീസറിൽ നിന്ന് ദുർഗന്ധം വമിക്കുന്ന ചിക്കൻ പീസുകളും  പിടിച്ചെടുത്തു. ളാഹ ജംഗ്ഷനിലെ  ചാപ്പാത്തി ലോംജ്, സിവിൽ സ്റ്റേഷന് സമീപമുള്ള അനുഗ്രഹ  റസ്റ്റോറന്റ്, മാമ്പഴം റസ്റ്റോറന്റ് എന്നീ  സ്ഥാപനങ്ങൾക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. നഗരസഭ  സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പക്ടർ മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പക്ടർമാരായ പ്രീത ചന്ദ്രൻ. ശ്രീവിദ്യ എന്നിവരും പങ്കെടുത്തു.


Previous Post Next Post