മുംബൈ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള അധിക താരിഫ് ഇന്ത്യയെ പ്രതിസന്ധിയിലാക്കാൻ അല്ലെന്ന് മാർക്കോ റൂബിയോ.
നിയമം പാസാക്കിയത് റഷ്യ-യുക്രെയിൻ സംഘർഷം തീർക്കാനാമെന്ന് വ്യക്തമാക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി.
വലിയ പ്രതിസന്ധി രാജ്യത്തുണ്ടാക്കിയ തീരുമാനത്തിൽ അതൃപ്തി പരിഹരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുണ്ട്.
അമേരിക്കയിലെ വീസ നിയന്ത്രണങ്ങളും ഇന്ത്യയ്ക്ക് ദോഷകരമാകില്ലെന്ന് റൂബിയോ വ്യക്തമാക്കി ഇന്ത്യക്കൊപ്പമാണ് അമേരിക്കയെന്ന് വിശദീകരിക്കുകയാണ് സ്റ്റേറ്റ് സെക്രട്ടറി.
വെനസ്വേലയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്ന വിഷയം റിലയൻസുമായി ഇന്ന് ചർച്ച ചെയ്യും. ഗൗതം അദാനി, ടാറ്റയുടെ എൻ. ചന്ദ്രശേഖരൻ എന്നിവരെയും മാർക്കോ റൂബിയോ ഇന്ന് കാണും.