കോടിയേരി ബാലകൃഷ്ണൻറെ ഫ്ലക്സ് വലിച്ച് കീറി എസ്എഫ്ഐ പ്രവർത്തകൻ



കൊല്ലത്ത് നടത്ത പ്രതിഷേധത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻറെ ഫ്ലക്സ് വലിച്ച് കീറി എസ്എഫ്ഐ പ്രവർത്തകൻ. മാർച്ച് ചെയ്ത് വരുന്ന സംഘത്തിൽ നിന്നും ഓടിക്കയറി വന്ന പ്രവർത്തകനാണ് മീഡിയനിൽ വച്ചിരുന്ന ഫ്ലക്സ് കീറി മറിച്ചിട്ടത്. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെയാണ് സംഭവം. ആൾക്കൂട്ടത്തിൽ നിന്നൊരാൾ ‘കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ’ എന്നും ചോദിക്കുന്നത് കേൾക്കാം. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെതിരെ മുദ്രാവാക്യങ്ങൾ പ്രവർത്തകർ മുഴക്കുന്നതും വിഡിയോയിലുണ്ട്. കോടിയേരി ബാലകൃഷ്ണൻറെ നാലാം ഓർമദിനമാണിന്ന്

أحدث أقدم