ആനക്കര പഞ്ചായത്തിൽ കോൺഗ്രസ് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച മുസ്ലിം ലീഗ് അംഗങ്ങൾക്കെതിരെ നടപടി. സിപിഎം കൊണ്ടുവന്ന അവിശ്വാസത്തെയാണ് ലീഗ് അംഗങ്ങൾ പിന്തുണച്ചത്. സംഭവത്തിന് പിന്നാലെ ആനക്കരയിലെ മുസ്ലിം ലീഗ് കമ്മിറ്റിയെ സസ്പെൻ്റ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വമാണ് നടപടി എടുത്തത്. പാർട്ടി നിർദേശങ്ങൾ അംഗീകരിക്കാതിരിക്കുകയും പാർട്ടിയുടെയും മുന്നണിയുടെയും നിലപാടുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്തതിനാലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.രാഷ്ട്രീയം പഠിക്കുക
ആനക്കര പഞ്ചായത്ത് അംഗങ്ങളായ സൽമ ബഷീർ, സീനത്ത് പുളിക്കൽ, ഷീബ പുളിക്കൽ എന്നിവരെയും മണ്ഡലം ഭാരവാഹികളായ കെ.പി. മുഹമ്മദ്, പുല്ലാര മുഹമ്മദ് എന്നിവരെയും പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു.