
തിരുവനന്തപുരം: വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമിക്കാൻ സംസ്ഥാന സർക്കാർ. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുക എന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. 235 മീറ്റർ നീളത്തിൽ പുതിയ പുലിമുട്ടും 500 മീറ്റർ ‘L’ ആകൃതിയിലുള്ള ഫിഷറി ബെർത്തും ഉൾപ്പെടുന്നതാണ് ഹാർബർ. ഡ്രഡ്ജിംഗ്, ലൈറ്റിംഗ്, റോഡ് കണക്റ്റിവിറ്റി ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളും മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി ബോട്ടുകൾ അടുപ്പിക്കാനും മീൻ കയറ്റി ഇറക്കാനും സൗകര്യമൊരുക്കും