കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണങ്ങള്‍…രവീന്ദ്രന്‍ നായരുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ്…



തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണങ്ങളില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ് നീക്കം. 

തറവാട്ടിലെ ജയമാധവന്‍ നായരുടെ കൊലപാതക കേസില്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് തറവാട്ടിലെ മറ്റ് ആറ് മരണങ്ങളും അന്വേഷിക്കുന്നത്. 

ഒന്‍പത് വര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസിന്റെ ചുരുളഴിച്ചത്.

 കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രവീന്ദ്രനൊപ്പം അനില്‍, സജു എന്നിവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്.

 ഇതില്‍ അനില്‍ മരിച്ചു. വിദേശത്തുള്ള സജുവിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 15 വര്‍ഷത്തിനിടെ ഏഴ് പേരാണ് കൂടത്തില്‍ തറവാട്ടില്‍ മരിച്ചത്.
Previous Post Next Post