
മുസ്ലീം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ആലപ്പുഴ സ്വദേശിയും മുൻ സിപിഎം നേതാവുമായ സി. ശ്യാംസുന്ദർ. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലീം സമുദായത്തിന് പുറത്തുള്ള ഒരാൾ ഈ പദവിയിൽ എത്തുന്നത്. സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്യാംസുന്ദർ 16 വർഷമായി ലീഗിനൊപ്പമാണ്. വി.എസ്. അച്യുതാനന്ദൻ പക്ഷക്കാരനായിരുന്ന ശ്യാംസുന്ദർ സി.പി.എമ്മിലെ ചേരിപ്പോരിനെത്തുടർന്നായിരുന്നു പാർട്ടി വിട്ടത്