കർണാടകയിലെ ശൃംഗേരി നിയമസഭാ മണ്ഡലത്തിൽ 2023ൽ നടന്ന വോട്ടെണ്ണലിൻ്റെ വിഡിയോ ദൃശ്യങ്ങൾ കാണാനില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കമ്മീഷൻ്റെ കയ്യിൽ രേഖകൾ ഇല്ലെങ്കിൽ പിന്നെ ആരുടെ കയ്യിൽ ഉണ്ടാകുമെന്ന് കോടതി ചോദിച്ചു. അടുത്ത തവണ ബന്ധപ്പെട്ട രേഖകളുമായി എത്തിയെങ്കിലും ഗുരുതരമായ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തെരഞ്ഞെടുപ്പ് നടത്തുക എന്നതും അതുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കേണ്ടതും കമ്മീഷണൻ്റെ ഉത്തരവാദിത്തമാണ് എന്നും കോടതി പറഞ്ഞു. വേണ്ടി ടി.ഡി. രാജഗൗഡയും ബിജെപി സ്ഥാനാർത്ഥി ഡി.എൻ. ജീവരാജും തമ്മിലുള്ള കേസ് പരിഗണിച്ചപ്പോഴാണ് കമ്മീഷനെതിരെ കോടതി വിമർശനം ഉന്നയിച്ചത്