കണ്ണൂർ കണ്ണവത്ത് രണ്ട് സ്ഥലങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം ശക്തമാക്കി.


കണ്ണൂർ കണ്ണവത്ത് രണ്ട് സ്ഥലങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം ശക്തമാക്കി. 

റേഞ്ച് ഓഫീസിന് സമീപവും അതിൽ നിന്ന് 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ് രണ്ട് ദിവസം മുൻപ് രാത്രി സ്റ്റീൽ ബോംബുകൾ പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് പൊട്ടിയതിന്റെ അടയാളങ്ങൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി. 

എന്നാൽ സംഭവം നടന്ന രണ്ട് സ്ഥലങ്ങളിലും സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ, കണ്ണവം ജംഗ്ഷനിലെ പരമാവധി സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചുവരുന്നത്. കൂടാതെ പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കുകയും സമീപ സ്ഥലങ്ങളിൽ കനത്ത പൊലീസ് പെട്രോളിംഗ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
أحدث أقدم