കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദീപ്‌കെയെ ദില്ലിയില്‍ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മുത്തശ്ശി സവിത്രിബായ് ശങ്കര്‍ ഡിപ്‌കെ മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ അവരുടെ ജന്മഗ്രാമത്തില്‍ അന്തരിച്ചതായുള്ള വിവരങ്ങള്‍ വന്നു. ദീര്‍ഘകാലത്തെ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍

സന്തുക് പിംപ്രി ഗ്രാമത്തില്‍ തന്റെ അവസാന നാളുകള്‍ കഴിയവെ കുറച്ച് ദിവസങ്ങളായി അവര്‍ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മരണവാര്‍ത്ത അറിഞ്ഞതോടെ ഗ്രാമത്തിന് പുറമെ രാഷ്ട്രീയ, സാമൂഹിക മേഖലകളിലുള്ള പ്രമുഖര്‍ അനുശോചിച്ചു