ആലപ്പുഴയിൽ മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചു...ഗതാഗതം സ്തംഭിച്ചു



ആലപ്പുഴ: യാതൊരു മുന്നറിയിപ്പും നൽകാതെ ജല അതോറിറ്റി തുറവൂർ-തൈക്കാട്ടുശ്ശേരി റോഡ് പൊളിച്ചത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കി. കഴിഞ്ഞ ദിവസം രാവിലെയാണ് തിരക്കേറിയ റോഡിൽ പെട്ടെന്ന് കുഴിയെടുത്ത് പണി തുടങ്ങിയത്. ഇതോടെ നൂറുകണക്കിന് വാഹനങ്ങൾ വഴിയിൽ കുടുങ്ങി. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ വന്നതോടെ തുറവൂർ കവലയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.


കുടിവെള്ളം മുടങ്ങുമെന്ന അറിയിപ്പ് മാത്രമാണ് വാട്ടർ അതോറിറ്റി കഴിഞ്ഞ ദിവസം നൽകിയിരുന്നത്. റോഡ് പൊളിക്കുമെന്ന് മുൻകൂട്ടി അറിയിക്കാതിരുന്നതാണ് പ്രതിസന്ധി രൂക്ഷത്. രാവിലെ സ്കൂളുകളിലേക്ക് പോയ വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് ഇതുകാരണം ഏറെ ബുദ്ധിമുട്ടിയത്. ഗതാഗതം പൂർണമായി തടസ്സപ്പെട്ടതോടെ തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്നുവന്ന വാഹനങ്ങൾ മുഴുവൻ വളമംഗലം കാവിൽ റോഡിലൂടെ തിരിച്ചുവിട്ടു. വടക്കുനിന്നുവന്ന ചെറിയ വാഹനങ്ങൾ കുത്തിയതോട് ഭാഗത്തുനിന്നും കിഴക്കോട്ട് തിരിച്ചുവിടേണ്ടിവന്നു

أحدث أقدم