കൊച്ചി നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട….


കൊച്ചി: കൊച്ചി നഗരത്തിൽ ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുടെ വൻ ശേഖരം പിടിച്ചെടുത്തു. എളമക്കര പൊലീസ് പരിധിയിലെ പുതുക്കലവട്ടം പാറയിൽ റോഡ് പുളിക്കൽ വീട്ടിൽ ആൻസൺ ആന്റണി (39) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 30.430 ഗ്രാം എംഡിഎംഎ, 10.8 ഗ്രാം കഞ്ചാവ്, 1.40 ഗ്രാം ചരസ്സ് എന്നിവയാണ് പിടിച്ചെടുത്തത്.

പുതുക്കലവട്ടത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുത്തത്. കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ആൻസൺ ആൻ്റണിയുടെ വീട്ടിൽ പരിശോധന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ലഹരിമരുന്ന് കമ്യേഴ്‌സ്യൽ അളവിലായതിനാൽ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Previous Post Next Post