M D M A യുമായി ടൂറിസ്റ്റ് ഹോമിൽനിന്ന് അഞ്ചുപേർ പിടിയിൽ



ടൂറിസ്റ്റ് ഹോമിൽ പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി അഞ്ചുപേർ അറസ്റ്റിൽ. ആനമല ജങ്ഷനിൽ അതിരപ്പിള്ളി റോഡിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 4.27ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.

ഈസ്റ്റ് ചാലക്കുടി ഓംമംഗലത്ത് വീട്ടിൽ ആദിത്യൻ (21), പോട്ട വാഴക്കുന്ന് സ്വദേശി ഇയ്യാനി വീട്ടിൽ നിഖിൽ (23), കൊടകര പറക്കാട്ടുകര സ്വദേശി മലയിൽ തട്ടാൻ വീട്ടിൽ അരവിന്ദ് (23), കൊരട്ടി കോനൂർ സ്വദേശി പുത്തൻപുരയ്ക്കൽ വീട്ടിൽ അശ്വിൻ (19)എന്നിവരെയാണ് ടൂറിസ്റ്റ് ഹോമിലെ മുറിയിൽനിന്നും പിടികൂടിയത്.ഇവർക്ക് എം.ഡി.എം.എ. നല്കിയ വെസ്റ്റ് ചാലക്കുടി സ്വദേശി പാറക്കൽ വീട്ടിൽ ആൽഫിൻ (20)നെ ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.


രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. അറസ്റ്റിലായ അരവിന്ദ് ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അപകടകരമായരീതിയിൽ വാഹനമോടിച്ച കേസിലും പ്രതിയാണ്. ചാലക്കുടി രചന ബാറിൽനിന്നും മദ്യം നല്കാത്തതിന്റെ വൈരാഗ്യത്തിൽ ബാർ ജീവനക്കാരനെ അടിച്ചുപരുക്കേൽപ്പിച്ച കേസിലെ പ്രതിയാണ് അശ്വിൻ

Previous Post Next Post