സൗജന്യ റേഷൻ വാങ്ങുന്നവരിൽ 13.2% അനർഹരെന്ന് കണ്ടെത്തൽ...


ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയിൽ വൻതോതിൽ അനർഹർ കടന്നുകൂടിയതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. രാജ്യത്തെ സൗജന്യ റേഷൻ ഗുണഭോക്താക്കളിൽ 13.2 ശതമാനം പേരും അനർഹരാണെന്നാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. 51,303 ഗുണഭോക്തൃ കുടുംബങ്ങളിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. പശ്ചിമ ബംഗാളിലാണ് ഏറ്റവും ഉയർന്ന അനർഹ ഗുണഭോക്താക്കൾ. 39.5% പേരാണ് പദ്ധതിയിൽ അനർഹരായി കണ്ടെത്തിയത്.

*ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ സൗജന്യ റേഷൻ കൈപ്പറ്റുന്നവരിൽ കാറുള്ളവരും സർക്കാർ ജോലിക്കാരുമടക്കം ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൂന്ന് മുറികളോ അതിലധികമോ ഉള്ള വീടുകൾ, കാർ, എസി, സർക്കാർ ജോലി എന്നിവയുള്ള കുടുംബങ്ങളും പട്ടികയിലുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രാമ-നഗര പ്രദേശങ്ങളിലുള്ള 51,303 ഗുണഭോക്തൃ കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പലരും സൗജന്യ റേഷൻ വാങ്ങുന്നത്. മൂന്നോ അതിലധികമോ മുറികളുള്ള കോൺക്രീറ്റ് വീടുകൾ, കാർ ഉൾപ്പെടെയുള്ള മോട്ടോർ വാഹനങ്ങൾ, എയർ കണ്ടീഷണർ എന്നിവയുള്ളവരും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയുള്ളവരും പട്ടികയിൽ കടന്നുകൂടിയിട്ടുണ്ട്.
Previous Post Next Post