ബൈക്കുകൾ കൂട്ടിയിടിച്ചു… ബസിനടിയിൽപ്പെട്ട് 33കാരന് ദാരുണാന്ത്യം



തൃശ്ശൂർ: ചേറ്റുപുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബസിനടിയിൽപ്പെട്ട യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ വാലത്ത് രാജുവിന്റെ മകൻ നിജിൻ രാജ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന നിജിൻ രാജ് സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ നിജിൻ ബസിനടിയിൽപ്പെടുകയായിരുന്നു. ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയതോടെ നിജിൻ തൽക്ഷണം മരിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.


Previous Post Next Post