ശബരിമലയിൽ ഭക്തജനത്തിരക്ക്; വെള്ളിയാഴ്ച്ച എത്തിയത് 78,603 ഭക്തർ.



മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നു. വെള്ളിയാഴ്ച ആകെ 78,603 തീർഥാടകരാണ് മല ചവിട്ടിയത്.  

വെർച്വൽ ക്യൂ-53,895, 
സ്പോട്ട് ബുക്കിംഗ്- 10,935, മറ്റ് തീയതികളിലെ ബുക്കിംഗ് വഴി എത്തിയവർ- 8535 എന്നിവ ഉൾപ്പെടെയാണിത്. 

രാത്രി 9 മണി മുതൽ 10 മണി വരെയുള്ള ഒരു മണിക്കൂറിൽ മാത്രം 1,279 തീർഥാടകരാണ് സന്നിധാനത്തേക്ക് പ്രവേശിച്ചത്. 

തിരക്ക് വർധിക്കുന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെ ഭക്തർക്ക് സുഗമമായ ദർശനത്തിനുള്ള സൗകര്യങ്ങൾ സന്നിധാനത്ത് ഒരുക്കി.

ശനിയാഴ്ച പുലർച്ചെ മുതൽ തീർത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമാണ്.
أحدث أقدم