
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ രചിച്ച ഏറെ ചർച്ച ചെയ്യപ്പെട്ട ‘ആദം നീ എവിടെയാകുന്നു?’ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വിപണിയിലെത്തി. ‘Adam, Where Art Thou?’ എന്ന പേരിൽ പ്രമുഖ പ്രസാധകരായ ഡിസി ബുക്സാണ് പുസ്തകം അന്താരാഷ്ട്ര വായനാസമൂഹത്തിനായി പ്രസിദ്ധീകരിച്ചത്. മലയാളത്തിൽ ഇറങ്ങി മൂന്ന് മാസത്തിനകം തന്നെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച കൃതിയാണിത്.
ഹൈന്ദവ വിശ്വാസിയായ ഒരു ജനകീയ നേതാവ് ബൈബിളിനെ ആസ്പദമാക്കി നടത്തിയ പ്രഭാഷണങ്ങൾ, റൗഫ് റൂമി എന്ന എഴുത്തുകാരി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി എന്ന അപൂർവ്വ സവിശേഷതയാണ് ഈ പുസ്തകത്തിനെ കുറിച്ച് പ്രസാദകര്‍ക്ക് പറയാനുള്ളത്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ ദൈവം ചോദിക്കുന്ന ചോദ്യത്തെ മുൻനിർത്തി, മനുഷ്യന്റെ കടമകളെയും സാമൂഹിക-പ്രകൃതിപരമായ ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ആത്മപരിശോധനയാണ് ഈ കൃതി പങ്കുവെക്കുന്നത്. കഷ്ടത അനുഭവിക്കുന്നവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന സുവിശേഷ മൂല്യങ്ങളും ആധുനിക മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളും ഇതിൽ ലളിതമായി പ്രതിപാദിക്കുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറി റോയ് മാത്യുവാണ് അദ്ദേഹത്തിന്റെ വാഗ്ധോരണിയെ പുസ്തകരൂപത്തിൽ കൃത്യതയോടെ ചിട്ടപ്പെടുത്തിയത്. വി.ഡി. സതീശന്റെ ആശയച്ചോർച്ച വരാതെയാണ് റൗഫ് റൂമി ഇത് ഇംഗ്ലീഷിലേക്ക് പകർത്തിയിരിക്കുന്നതെന്ന് ഡിസി ബുക്സ് അറിയിച്ചു.