സര്‍വകലാശാലകളിലെ ഇടത് വിദ്യാര്‍ഥി സംഘടനകളുടെ സമരങ്ങളെ വിമര്‍ശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. കാലഹരണപ്പെട്ട ആശയങ്ങളുമായി ചിലര്‍ ഇപ്പോഴും നടക്കുകയാണ്. ഇതിനെതിരായ വിജയമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടത്. ഇത്തരം ആശയങ്ങളുടെ കാലം കഴിഞ്ഞെന്ന് ഇടതുപക്ഷം മനസിലാക്കണമെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കലാലയങ്ങളിലെ അക്രമത്തിനെതിരായ വാണിങ് കൂടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലമെങ്കിലും ഇപ്പോഴും അവരത് തുടരുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലഹരണപ്പെട്ട സിദ്ധാന്തവും അക്രമവുമായി മണ്ണിനെ മലീമസമാക്കിയവര്ക്ക് ഇവിടെ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്ന യുവതലമുറയെയാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഇപ്പോഴും ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത് മനസിലായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.