പാമ്പാടി എംജിഎം ഹൈസ്കൂൾ അതിഥേയരാകുന്ന "മഞ്ജീരം" ഉപജില്ലാ സ്കൂ‌ൾ കലോത്സവത്തിന് തിരി തെളിഞ്ഞു


പാമ്പാടി • എംജിഎം ഹൈസ്കൂൾ അതിഥേയരാകുന്ന "മഞ്ജീരം" ഉപജില്ലാ സ്കൂ‌ൾ കലോത്സവത്തിന് തിരി തെളിഞ്ഞു ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ജയ്‌ജി പാലക്കലോടി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡൻ്റ് സിജു കെ.ഐസക് അധ്യക്ഷനായി.
 പഞ്ചായത്ത് പ്രസിഡൻ്റുമാരായ മിനി ഫിലിപ്പ്, ഇ.എസ്.വിനോദ്, ജെസി ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ്.ഉഷാകുമാരി, പാമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി പി.ഐസക്, സ്‌ഥിരസമിതി അധ്യക്ഷന്മാരായ രഞ്ജു കെ.രാജു, കെ.ആർ. ഗോപകുമാർ, ഷേർലി തര്യൻ, ബ്ലോക് പഞ്ചായത്തംഗങ്ങളായ ഗായത്രി ബിനു, മേരിക്കുട്ടി മർക്കോസ്, പിടിഎ പ്രസിഡൻ്റ് ജേക്കബ് സാമുവൽ, ജനറൽ കൺവീനർ എലിസബത്ത് ജേക്കബ്, പ്രോഗ്രാം കൺവീനർ ഭാഗ്യലക്ഷ്‌മി വിജയൻ എന്നിവർ പ്രസംഗിച്ചു.
أحدث أقدم