തിരുവനന്തപുരം : ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ ഡ്രൈ ഡേ എടുത്തുകളയണമെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ ആവശ്യപ്പെടുന്നത്. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിൽ ടൂറിസം രംഗത്തെ സംരംഭകർ ഈ ആവശ്യം ഉന്നയിച്ചു. ആ യോഗത്തിന്റെ മിനുട്സും പൊക്കിപ്പിടിച്ച് ഡ്രൈ ഡേ എടുത്തുകളയാൻ പോകുന്നുവെന്ന് പറഞ്ഞ് അഴിമതി ആരോപണവും നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചവരാണ് ഇവർ. ഇപ്പോൾ എന്തിനുള്ള നീക്കമാണ്.
അരങ്ങൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്’ -എം.ബി. രാജേഷ് പറഞ്ഞു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ്. സർക്കാർ കേരളത്തിൽ മദ്യമൊഴുക്കി എന്ന് വ്യാജപ്രചരണം നടത്തിയവരാണ് ഇവർ. അന്ന് സർക്കാരിനെതിരെ സംസാരിച്ച കെസിബിസിയുടെ ഇപ്പോഴത്തെ അഭിപ്രായം എന്താണ്? വി.എം. സുധീരന്റെ അഭിപ്രായമെന്താണ്? പറഞ്ഞതെല്ലാം വിഴുങ്ങുകയും അതിന് വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുകയാണ് യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രി നിലപാടുകളുടെ രാജകുമാരനല്ല, മറിച്ച് അവസരവാദത്തിന്റെ ചക്രവർത്തിയാണ് -എം.ബി. രാജേഷ് തുടർന്നു.