ഇറാനെതിരായ യുദ്ധം …തിടുക്കത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല… ട്രംപ്



വാഷിങ്ടൺ : ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുതുവര്‍ഷാരംഭത്തിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. 

ചൈനയില്‍ നടന്ന APEC ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ എന്നിവരുമായി ഇറാന്‍ യുദ്ധം ചര്‍ച്ച ചെയ്തതായും ട്രംപ് വ്യക്തമാക്കി. ഇതിനിടെ ഇറാനെതിരായ യുദ്ധത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ അധികാരങ്ങള്‍ നിയന്ത്രിക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 48-നെതിരെ 51 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. 

നേരത്തെ ജനപ്രതിനിധിസഭ അംഗീകരിച്ച യുദ്ധാധികാര പ്രമേയമാണ് സെനറ്റ് തള്ളിയത്. കടലില്‍വെച്ച് ചരക്ക് കൈമാറ്റം നടത്തുന്ന ഇറാന്‍ കപ്പലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് യുഎസിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്.
Previous Post Next Post