ഓറിയോ ഷേക്കിനൊപ്പം മിക്സിയിലെ ബ്ലേഡും നട്ടും!





ജ്യൂസ് കടയിൽ നിന്ന് വാങ്ങിയ ഓറിയോ ഷെയ്ക്കിൽ നിന്ന് മിക്സിയുടെ ബ്ലേഡും നട്ടും ലഭിച്ചതായി പരാതി. കരുനാഗപ്പള്ളി തറയിൽമുക്ക് സ്വദേശി ഫറൂഖിനാണ് കൊല്ലം നീണ്ടകരയിലെ ജ്യൂസ് കടയിൽ നിന്നും ബ്ലേഡും നട്ടും ലഭിച്ചത്.
ഫറൂഖിന്റെ മൂന്നര വയസുകാരൻ മകൻ ഫൈസാൻ ഫറൂക്ക് കുടിച്ച ഓറിയോ ഷെയ്ക്കിലാണ് ബ്ലേഡും നട്ടും കണ്ടെത്തിയത്. സംഭവത്തിൽ ബ്ലേഡും നട്ടും ലഭിച്ച കാര്യം കടയുടമയും സ്ഥിരീകരിച്ചിട്ടുണ്ട്. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് കടയുടമയുടെ വിശദീകരണം. സംഭവത്തിൽ ഫറൂഖ് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൽ പരാതി നൽകിയിട്ടുണ്ട്
أحدث أقدم