നാലം​ഗ സംഘം ക്രൂരമായി മർദ്ദിച്ച് കുഴിയിൽ തള്ളി ; ദാരുണാന്ത്യം






കാസർകോട് ചെറുവത്തൂരിൽ കൂട്ടം ചേർന്ന് മർദ്ദിച്ച് കുഴിയിൽ തള്ളിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചീമേനി ചെമ്പ്രകാനത്തെ സിവി മൻസൂർ അലിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം. ചെറുവത്തൂർ ജെകെ ബാറിൽ ഒപ്പം മദ്യപിച്ച നാലംഗസംഘം ആക്രമിച്ച് റോഡരികിലെ കുഴിയിൽ തള്ളി എന്നാണ് കേസ്. ബാറിൽ വെച്ച് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും തുടർന്ന് നാലംഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിനുശേഷം റോഡരികിൽ ഉണ്ടായിരുന്ന ഒരു കുഴിയിൽ തള്ളി. നാട്ടുകാർ ചേർന്നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ ചന്തേര പോലീസ് കേസ് എടുത്തിരുന്നു. ചെറുവത്തൂർ സ്വദേശികളായ സുൽഫിക്കർ, സുഹൈൽ, അക്ഷയ്, രതീഷ് എന്നിവർക്കെതിരെയാണ് കേസ് ഉണ്ടായിരുന്നത്. ഇതിൽ സുൽഫിക്കർ, രതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
Previous Post Next Post