കോഴിക്കോട്: തിരുവനന്തപുരം നോർത്തിൽ നിന്ന് അമൃത്സറിലേക്ക് പുറപ്പെട്ട അമൃത്സർ എക്സ്പ്രസ് ഇടിച്ച് കോഴിക്കോട് രണ്ടിടങ്ങളിലായി രണ്ടുപേർ മരിച്ചു. വെള്ളയിൽ, തിരുവങ്ങൂർ എന്നിവിടങ്ങളിലാണ് 19കാരനും 35കാരനും മരിച്ചത്. ഇതേത്തുടർന്ന് കോഴിക്കോട്-മംഗളൂരു പാതയിൽ ട്രെയിനുകൾ വൈകിയോടുകയാണ്. വൈകീട്ട് അഞ്ച് മണിയോടെയാണ് ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ടത്. മിനിറ്റുകൾക്കകമാണ് വെള്ളയിൽ വെച്ച് ഒരാളെ തട്ടിയത്. ഇവിടെ നിന്ന് പുറപ്പെട്ട പിന്നാലെ 15 കിലോമീറ്റർ അപ്പുറം തിരുവങ്ങൂരിൽ വെച്ചും ഒരാളെ തട്ടുകയായിരുന്നു
അമൃത്സർ എക്സ്പ്രസ് ഇടിച്ച് കോഴിക്കോട് രണ്ട് മരണം
Deepak Toms
0
Tags
Top Stories