പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ഥികളുടെ ഹര്‍ജി…തടസ ഹര്‍ജിയുമായി കാലടി സര്‍വകലാശാല





തിരുവനന്തപുരം: പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കാലടി സംസ്‌കൃത സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ തടസ ഹര്‍ജിയുമായി സര്‍വകലാശാല. സര്‍വകലാശാല രജിസ്ട്രാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം.മാപ്പുകൾ കാണുക

സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് സര്‍വകലാശാല തടസ ഹര്‍ജി നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്ന യോഗ്യതകള്‍ ഉണ്ടെങ്കില്‍ വീണ്ടും പരീക്ഷ നടത്താന്‍ നിര്‍ദേശിക്കും എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
أحدث أقدم