അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം….ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു






പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു. കേസില്‍ പൊലീസ് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അടൂര്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പോലീസ് വാഹനം തടഞ്ഞ് പ്രതിയേയും പോലീസിനെ ആക്രമിച്ച സംഭവത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേര്‍ത്തത്.

അടൂര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറിയിരുന്നു. കേസില്‍ ഫെനി നൈനാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെയും ഉള്‍പ്പെടുത്തും
أحدث أقدم