കോത്തല എൻ.എസ്.എസ്. ഹൈസ്കൂളിലെ ഓഡിറ്റോറിയം ഉദ്ഘാടനവും വികസന പദ്ധതികളുടെ തുടക്കവും ബഹു. കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി നിർവ്വഹിച്ചു.


കോത്തല: എൻ.എസ്.എസ്. ഹൈസ്കൂൾ കോത്തലയിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനച്ചടങ്ങ് ഉച്ചകഴിഞ്ഞ് 2.30ന് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത മലയാള ചലച്ചിത്ര നടനും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം സഹമന്ത്രിയുമായ ശ്രീ. സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കുകയും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഓഡിറ്റോറിയം ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ ആശംസാ സന്ദേശത്തിൽ സുരേഷ് ഗോപി ഈ സംരംഭത്തിലുള്ള സന്തോഷം പങ്കുവെച്ചു. വിദ്യാർത്ഥികളുടെ സർഗാത്മകവും കലാപരവും സാംസ്കാരികവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ പ്രതിഭകൾക്ക് വിശാലമായ വേദിയൊരുക്കുന്നതിനും ഓഡിറ്റോറിയം വലിയ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സാമൂഹിക പ്രതിബദ്ധതയോടെ കൈകോർക്കുന്ന ഈ മാതൃകാപരമായ സംരംഭത്തെ അദ്ദേഹം അഭിനന്ദിക്കുകയും 
ചടങ്ങിൽ പങ്കെടുത്ത സുരേഷ് ഗോപി വിദ്യാർത്ഥികൾക്കായി പ്രത്യേക ഉപഹാരവും നൽകി. 

വിദ്യാലയത്തിലെ പഠനാന്തരീക്ഷം കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ ക്ലാസ്റൂം ഡിജിറ്റൽ ഇന്ററാക്ടീവ് പാനലിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഉഷാകുമാരി പി.എസ്. നിർവഹിച്ചു. ഇലക്ട്രോണിക്സ് ഹബ്ബിന്റെ ഉദ്ഘാടനം കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിനോദ് ഇ.എസ്. നിർവഹിച്ചു. സമ്പൂർണ സൗരോർജ വിദ്യാലയ പദ്ധതിയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആശാ ബിനു നിർവഹിച്ചു. 

സ്കൂൾ മാനേജർ ശ്രീ. പി.ആർ. മുരളീധരൻ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ജി. സ്വാഗതം പറഞ്ഞു.

കൂരോപ്പട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ശ്രീമതി ശില്പ പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ജ്യോതിമോൾ പുന്നോലിൽ, പാമ്പാടി എ.ഇ.ഒ. ശ്രീ. ബിജുമോൻ കെ.എസ്., ഇൻഫോസിസ് സീനിയർ പ്രോജക്ട് കോഡിനേറ്റർ ശ്രീമതി. ശില്പ , പി.ടി.എ. പ്രസിഡന്റ് ശ്രീ. ഹരികൃഷ്ണൻ എം.ആർ., സീനിയർ അസിസ്റ്റന്റ് ശ്രീ. എൻ. മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, മുംബൈ, ഇൻഫോസിസ് സീനിയർ അസോസിയേറ്റ് കൺസൾട്ടന്റും സഞ്ജീവനി അക്കാദമിക് സെക്ടർ അംഗവുമായ ശ്രീമതി ശില്പ ജിജി എന്നിവരെ ആദരിച്ചു. പ്ലാനറ്റ് ആർക്കിടെക്ചറിലെ ശ്രീ. അനൂപ് സി.എ. യ്ക്ക് ഉപഹാരം നല്കി ആദരിച്ചു.. പ്രോഗ്രാം കൺവീനർ ശ്രീ. അരുൺ എസ്. നായർ കൃതജ്ഞത രേഖപ്പെടുത്തി.

വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഈ വികസന പദ്ധതികൾ വിദ്യാലയത്തിന്റെ മുന്നേറ്റത്തിന് പുതിയ ദിശാബോധം നൽകും. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയം, ഡിജിറ്റൽ പഠനസൗകര്യങ്ങൾ, ഇലക്ട്രോണിക്സ് ഹബ്, സൗരോർജ സംവിധാനം എന്നിവ വിദ്യാലയത്തിന്റെ വികസന ചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടങ്ങളാകും.

ചടങ്ങിനോടനുബന്ധിച്ച് പ്രമുഖ വാദ്യകലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ സംഗീത പരിപാടിയും അരങ്ങേറി.
أحدث أقدم