മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി കെഎൻ ബാലഗോപാൽ….







തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ലീവ് സറണ്ടറിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസ്താവനക്കെതിരെ മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ. എൽഡിഎഫ് സർക്കാർ നിർത്തലാക്കിയ ലീവ് സറണ്ടർ പുനഃസ്ഥാപിക്കണമെന്ന ആവശ്യ ഉയരുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് പ്രതികരണം. എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നത് വരെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു.മാപ്പുകൾ കാണുക

2026 ജൂൺ 1 മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് വി ഡി സതീശൻ എന്നും ഫേസ്ബുക്ക് കുറിപ്പ്. പ്രസംഗത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞ് അബദ്ധത്തിൽ ചാടാരുതെന്നും സ്വന്തം സർവീസ് സംഘടനയിൽ ഉള്ളവരോട് ചോദിച്ച് വസ്തുതകൾ മനസ്സിലാക്കണമെന്നും കെഎൻ ബാലഗോപാലിന്റെ പരിഹാസം. നിശ്ചിത അടിസ്ഥാന ശമ്പളം വരെ വാങ്ങുന്നവർക്ക് ലീവ് സറണ്ടർ തുക പണമായി നൽകിയിരുന്നു. കൂടുതൽ ശമ്പളം ഉള്ളവർക്ക് ലീവ് സറണ്ടർ തുക പി എഫിൽ ചേർക്കുകയും ചെയ്തിരുന്നുവെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു.
أحدث أقدم