
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. മുന്‍പ് വിപിപി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിന് സമാനമായാണ് ടി ഐ മധുസൂദനന് നടത്തിയ പ്രസംഗമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. മധുസൂദനന് പറഞ്ഞത് പാര്‍ട്ടിയുടെ നിലപാട് ആണോ എന്ന് എം വി ഗോവിന്ദന് വ്യക്തമാക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് ആവശ്യപ്പെട്ടു.
‘കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നതിന് മുന്‍പായിരുന്നു വിപിപി മുസ്തഫയുടെ പ്രസംഗം. ‘ശരത് ലാലിന്റെയും കൃപേഷിന്റെയും അസ്ഥിപോലും കര്‍മ്മം ചെയ്യാന്‍ കൊടുക്കില്ല, ആ രീതിയില്‍ വകവരുത്തും’ എന്നായിരുന്നു വിപിപി മുസ്തഫ അന്ന് പറഞ്ഞത്. അതുപോലെ ഒരു പ്രസംഗമാണ് മധുസൂദനന് നടത്തിയിരിക്കുന്നത്. എംഎല്‍എയാണെന്നാണ് മധുസൂദനന്റെ വിചാരം. മധുസൂദനന് എതിരെ കേസെടുക്കണം’, രാജ്മോഹന്‍ ഉണ്ണിത്താന് ആവശ്യപ്പെട്ടു