എസി പൊട്ടിത്തെറിച്ചു ; ബ്യൂട്ടി പാർലറും കടമുറിയും കത്തിനശിച്ചു





ആലപ്പുഴ കച്ചേരിമുക്കിൽ എസി പൊട്ടിത്തെറിച്ച് ബ്യൂട്ടി പാർലറിൽ തീപിടിത്തം. കച്ചേരിമുക്കിന് സമീപമുള്ള ആർട്ട്‌സ് ബ്യൂട്ടി പാർലറിലാണ് അപകടം. ആർക്കും പരിക്കില്ല. അപകടത്തിൽ ബ്യൂട്ടിപാർലറും സമീപത്തെ കടമുറിയും കത്തിനശിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടതായാണ് പ്രാഥമിക കണക്ക്.

أحدث أقدم