ജഡ്ജിക്ക് അധികാര സ്വാധീനം… തെളിവുകൾ നശിപ്പിക്കാൻ ശ്രമം… ജഡ്ജിയുടെ ജാമ്യാപേക്ഷയെ എതിർത്ത് കുടുബം



കൊച്ചി: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ പ്രതിയായ അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. പ്രതിയുടെ ഔദ്യോഗിക പദവിയും സ്വാധീനവും കേസിന്റെ അന്വേഷണത്തെ അട്ടിമറിക്കാൻ ഇടയാക്കുമെന്നാണ് കുടുംബത്തിന്റെ ആരോപണം. അപകടത്തിന് പിന്നാലെ ജഡ്ജിയും ഭാര്യയും സംഭവസ്ഥലത്ത് മൂന്ന് മണിക്കൂറോളം ചിലവഴിച്ചുവെന്നും ഈ സമയത്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും എതിർ സത്യവാങ്മൂലത്തിൽ കുടുംബം ആരോപിക്കുന്നു.

ജഡ്ജിക്ക് ഔദ്യോഗിക പദവിയിലുള്ള സ്വാധീനമുള്ളതിനാൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. അതിനാൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം റദ്ദാക്കണമെന്നാണ് ആവശ്യം. കേസിൽ സ്വതന്ത്ര അന്വേഷണത്തിന് അവസരം നൽകണമെന്നും കുടുംബം ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കുടുംബം സമർപ്പിച്ച എതിർസത്യവാങ്മൂലവും കോടതിയുടെ പരിഗണനയിൽ വരും. കേസിൽ കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും

أحدث أقدم