പോലീസിന് നേരെ റോട്ട് വീലറുമായി യുവാവിന്റെ പരാക്രമം… ഉദ്യോഗസ്ഥന്…


തിരുവനന്തപുരം: നരുവാമ്മൂട്ടിൽ വളർത്തുനായയുമായി പോലീസുകാർക്കുനേരെ അക്രമാസക്തമായി പെരുമാറിയ യുവാവിനെ കസ്റ്റഡിയിലെടുത്തു. റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയുമായി നാട്ടുകാരെ ഭയപ്പെടുത്തിയ യുവാവ്, സ്ഥലത്തെത്തിയ പോലീസിനുനേരെയും തിരിയുകയായിരുന്നു. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.

മൊട്ടമൂട് ഇടമല എം.എൽ.എ. റോഡ്സൈഡിൽ താമസിക്കുന്ന മെഡിക്കൽ റെപ്രസെന്റേറ്റീവായ അനീഷാണ് സംഭവത്തിൽ ഉൾപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെ യുവാവ് അസഭ്യം പറയുകയും തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. ജീപ്പിൽ നിന്ന് പുറത്തിറങ്ങിയ പോലീസുകാരനെ വളർത്തുനായയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചതായും ഇതിൽ പരിക്കേറ്റതായും പോലീസ് പറയുന്നു. സംഭവത്തിനിടെ വീണു പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനായ പീറ്റർദാസ് ചികിത്സ തേടി.

 യുവാവ് മദ്യലഹരിയിലായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, നായയുമായി സായാഹ്നസവാരിക്ക്ഇറങ്ങിയതുമാത്രമാണെന്നാണ് യുവാവിന്റെ വിശദീകരണം.
أحدث أقدم