കോട്ടയം: യാത്രക്കാരെ സാക്ഷിയാക്കി കെഎസ്ആർടിസി ബസിനുള്ളിൽ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന കെഎൽ 15 എ 2517 എന്ന നമ്പർ ബസിനുള്ളിലായിരുന്നു സംഘം മദ്യപിച്ചത്. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെപ്പോലും വകവയ്ക്കാതെ യാതൊരു കൂസലുമില്ലാതെയായിരുന്നു അഞ്ചംഗ സംഘത്തിന്റെ ഈ പ്രവർത്തി. ബസിലുണ്ടായിരുന്ന സഹയാത്രികരിലൊരാൾ സംഘത്തിന്റെ പരസ്യ മദ്യപാനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു
കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിനുള്ളിൽ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം….
Deepak Toms
0
Tags
Top Stories