കോണ്‍ഗ്രസിലെ നിലവിലെ പ്രശ്നങ്ങളിൽ നല്ലൊരു പര്യവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു….. തിരുവഞ്ചൂർ രാധാകൃഷ്ണൻ.



തിരുവനന്തപുരം: കോണ്‍ഗ്രസിലെ നിലവിലെ പ്രശ്നങ്ങളിൽ നല്ലൊരു പര്യവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരുപാട് കാറും കോളുമൊക്കെ കണ്ടിട്ടുള്ളതാണ്. അതെല്ലാം ശാന്തമായി തീർന്നിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളും തീരുമെന്നാണ് പ്രതീക്ഷ. വർഷങ്ങളുടെ പാരമ്പര്യമുള്ള പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടുതന്നെ പരസ്യ പ്രസ്താവനകളും ഉണ്ടാകും. ഇവിടെ തീരേണ്ടത് ഇവിടെ തീരും. ഡൽഹിയിൽ തീർക്കേണ്ടത് ഡൽഹിയിൽ തീർക്കും എന്നുതന്നെയാണ് വിശ്വാസം. താൻ ഒരു ഭാഗം പിടിച്ചു പറയാൻ ശ്രമിക്കുന്നില്ലെന്നും അഭിപ്രായം പറയേണ്ട സ്ഥലത്ത് പറയുക എന്നതാണ് തന്‍റെ കാഴ്ചപ്പാടെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. കാര്യങ്ങളൊക്കെ നേരെയാവണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു

أحدث أقدم