മറ്റൊരാളുമായി ബന്ധമെന്ന് സംശയം ; ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഇതരസംസ്ഥാന തൊഴിലാളി...




കണ്ണൂർ : ചിറ്റാരിപ്പറമ്പിൽ ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. 

അസം സ്വദേശി റഫീജുൽ ആണ് ഭാര്യ സജത ഖാതൂനെ കൊലപ്പെടുത്തിയ ശേഷം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. 

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമികമായി ലഭിച്ചിട്ടുള്ള വിവരമെന്ന് പോലീസ് അറിയിച്ചു.

 നിലവിൽ, കണ്ണവം പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയുള്ളത്. കൂടെ ജോലി ചെയ്തിരുന്നയാളുമായി സജതയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് താൻ കൊല നടത്തിയത് എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. 

ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
أحدث أقدم