ന്യൂഡൽഹി : കെപിസിസിക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.
ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റിൽ നിരുപാധികം മാപ്പ് പറഞ്ഞുവെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ജാഗ്രത ഉണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.
ഇനി സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് രണ്ട് തലത്തിലുള്ള അനുമതി നിർബന്ധമാക്കിയെന്നും അക്കൗണ്ട് ഉപയോഗിക്കുന്ന അഡ്മിൻ എണ്ണം പരിമിതപ്പെടുത്തിയെന്നും കെപിസിസി അറിയിച്ചു.