തൃത്താല പരുതൂർ സ്‌കൂളിലെ വെടിവെപ്പിൽ സഹപാഠിയുടെ മൊഴി പുറത്ത്

പാലക്കാട് : തൃത്താല പരതൂർ സ്കൂളിലെ വെടിവയ്പ്പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ് സിനിമ ലിയോയിലെ രംഗം. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. തോക്കുമായെത്തി വെടിയുതിർത്ത വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ക്ലാസ് ഇടവേള നേരത്ത് തോക്ക് ഉപയോഗിക്കാൻ പ്രചോദനം 2023 ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ലിയോ. ലോകേഷ് കനകരാജ് വിജയ് ചിത്രത്തിൽ ഫയറിംഗ് രംഗം അനുകരിച്ചപ്പോൾ അബദ്ധത്തിൽ വെടി പൊട്ടിയെന്നാണ് വിവരം. റീൽസും സിനിമയും കണ്ട് കൂട്ടുകാരുടെ മുൻപിൽ വീമ്പ് കാട്ടാനായിരുന്നു ശ്രമം.
Previous Post Next Post