എസ്എഫ്‌ഐ പ്രതിഷേധം ഭയന്ന് പിന്മാറിയെന്ന് കേട്ടിട്ട് ചിരിവരുന്നു…. മന്ത്രി റോജി എം ജോണ്‍








തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീ ശങ്കര കോളേജിലെ പരിപാടിയില്‍ നിന്ന് പിന്മാറി എന്ന എസ്എഫ്‌ഐ പ്രചാരണത്തിന് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രതിഷേധിച്ചപ്പോഴും 20 മിനിറ്റോളം അവിടെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് മടങ്ങിയതെന്നാണ് മന്ത്രിയുടെ മറുപടി. അതിനുശേഷം കല്യാശ്ശേരിയിലെ മാടായി കോളേജിലും പയ്യന്നൂര്‍ കോളേജിലുമടക്കം കേരളത്തിലങ്ങോളമിങ്ങോളം നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.പ്രതിഷേധക്കാരോട് അസഹിഷ്ണുതയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.മാപ്പുകൾ കാണുക

വ്യാജ പ്രചാരകരോട് ഗോ റ്റു യുവര്‍ ക്ലാസെന്നേ തനിക്ക് പറയാനുള്ളൂ എന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതി. പ്രതിഷേധം ഭയന്ന് താന്‍ പരിപാടിയില്‍ നിന്ന് പിന്മാറിയെന്ന് കേട്ട് ചിരിക്കാതിരിക്കാനികില്ലെന്നും അദ്ദേഹം പരിഹസിച്ചു
Previous Post Next Post