തിരുവനന്തപുരം: ബോർഡ് -കോർപ്പറേഷൻ നിയമന ചർച്ചയിൽ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് എ ഗ്രൂപ്പ്. മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും കെപിസിസി അധ്യക്ഷനും മാത്രം ചർച്ച ചെയ്യുന്നതിലാണ് പ്രതിഷേധം. കെ.പി.സി.സി അധ്യക്ഷനെ നേരിട്ട് കണ്ടാണ് പ്രതിഷേധം അറിയിച്ചത്. മുതിർന്ന നേതാക്കളുമായി ചർച്ച വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ബുധനാഴ്ച എ ഗ്രൂപ്പ് നേതാക്കളുടെ അനൗപചാരിക യോഗത്തിന് ശേഷമാണ് പ്രതിഷേധം അറിയിച്ചത്.മാപ്പുകൾ കാണുക
പാർട്ടിയിലെ പഴയ എ ഗ്രൂപ്പ് നേതാക്കലാണ് അതൃപ്തിയുമായി രംഗത്തെത്തിയത്. ബോർഡ്-കോർപ്പറേഷൻ നിയമന ചർച്ചകൾ മൂന്ന് പേരിൽ മാത്രമായി ഒതുക്കരുത്. കൂട്ടായ ഇടപെടലുകൾ ഉണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. എംഎം ഹസൻ, കെസി ജോസഫ്, ബെന്നി ബഹന്നാൻ എന്നിവരുമായി നിയമന ചർച്ചകൾ നടത്തണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഈ കര്യം ചൂണ്ടിക്കാണിച്ച് ഹൈക്കമാൻഡിനെ സമീപിക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.