കടുത്ത വിഭാഗീയതയെ തുടർന്ന് കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സിപിഐഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ട് പങ്കെടുത്ത ജില്ലാ നേതൃ യോഗത്തിലാണ് നടപടി. പത്തംഗ പുതിയ ഏരിയ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. വർഷങ്ങളായി കുട്ടനാട്ടിൽ തുടരുന്ന വിഭാഗീയ പ്രവർത്തനങ്ങൾ ആലപ്പുഴയിലെ സിപിഐഎമ്മിന് തലവേദനയായിരുന്നു. കുട്ടനാട്, തകഴി ഏരിയ കമ്മിറ്റികളിൽ നിന്ന് കൊഴിഞ്ഞുപോക്കും വ്യാപകമായി.
കഴിഞ്ഞ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്കുള്ളിലെ തമ്മിലടി രൂക്ഷമായിരുന്നു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ജില്ലാ നേതൃത്വം ഒന്നിലധികം തവണ ഇടപെട്ടെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടായില്ല. തുടർന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജില്ലാ നേതൃയോഗത്തിൽ ഇന്ന് നേരിട്ട് പങ്കെടുത്തു. പിന്നാലെ 19 അംഗ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു