തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനങ്ങളെ പറ്റിച്ച് ജീവിക്കാമെന്നാണോ പി.ആർ സിദ്ധാന്തമെന്ന് അമൽ ഉണ്ണിത്താൻ ചോദിച്ചു. ഫ്ലക്സ് ബോർഡുകൾക്ക് ആയുസ്സ് കുറവാണെന്നും സത്യത്തിന് കാലാവധിയില്ലെന്നും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ഒരു മത്സരാർഥിയെ ജനകീയനാക്കാൻ മുന്തിയ ഇനം പി.ആർ ഏജൻസിയെ തേടുന്നുവെന്ന പരിഹാസവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
*ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
*അത്യാവശ്യം: ഒരു ബിഗ് ബോസ് മത്സരാര്‍ത്ഥിയെ ജനകീയനാക്കാന്‍ മുന്തിയ ഇനം PR ഏജന്‍സിയെ തേടുന്നു!
*ആശാന്റെയും ശിഷ്യന്റെയും PR ഏജന്‍സികളുടെ മാതൃകയിലും നിലവാരത്തിലുമുള്ള സേവനമാണ് പ്രതീക്ഷിക്കുന്നത്.
*മത്സരാര്‍ത്ഥി തുമ്മിയാല്‍ വൈറലാക്കണം, കോട്ടുവായിട്ടാല്‍ ചരിത്രസംഭവമാക്കണം, ചായ കുടിച്ചാല്‍ ജനകീയനാക്കണം!
*നാടുനീളെ ഫ്‌ലക്‌സും ബാനറും ഉയരണം. പണിയില്ലാതെ നടക്കുന്ന ശിഷ്യന്മാര്‍ സൈബര്‍ ടീമിനെ നിയന്ത്രിക്കട്ടെ… അഡ്മിന്‍ ഫീസും പ്രത്യേകം തരാം!
*നെല്ലിക്ക പാക്കേജ് പ്രത്യേകം വേണം! പക്ഷേ നമ്മുടെ ബജറ്റ് കുറച്ചുകൂടി ഉയര്‍ന്നതാണ്. അതുകൊണ്ട് നെല്ലിക്കയില്‍ ഒതുക്കേണ്ട, ഐഫോണും മറ്റു വിലകൂടിയ സാധനങ്ങളും പാക്കേജില്‍ ഉള്‍പ്പെടുത്താം!
*പണം ഒരു വിഷയമേയല്ല… ബജറ്റിന് പരിധിയുമില്ല!
*ഇങ്ങനെയൊക്കെ ജനങ്ങളെ പറ്റിച്ച് ജീവിക്കാമെന്നാണോ PR സിദ്ധാന്തം?
*എത്ര വലിയ PR ഏജന്‍സിയായാലും കുറച്ച് നിഷ്‌കളങ്കരായ മനുഷ്യരെ കബളിപ്പിക്കാന്‍ കഴിഞ്ഞേക്കാം… പക്ഷേ എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കാമെന്ന് കരുതരുത്! ഫ്‌ലക്‌സിന് ആയുസ്സ് കുറവാണ്, സത്യത്തിന് കാലാവധിയില്ല!