രാംലീലയിലെ ഇന്ത്യ സഖ്യ മഹാറാലിയിൽ കണ്ടത് കേരളത്തിൻറെയും പോരാട്ടം, മുഖ്യമന്ത്രിയും കെസിയും ബേബിയും ഗോവിന്ദനുമടക്കം..





ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ നിർണായകമായ രാംലീല മൈതാനത്ത് ഇന്ന് നടന്ന ഇന്ത്യ സഖ്യത്തിൻറെ മഹാറാലിയുടെ ആവേശത്തിന്റെയും പങ്കാളിത്തത്തിന്റെയും ചെറുതല്ലാത്ത പങ്ക് കേരളത്തിന് സ്വന്തം. മുഖ്യമന്ത്രിയും മന്ത്രിമാരും എം പിമാരും പ്രമുഖ നേതാക്കളും സമരത്തിൽ ഉടനീളം നിറഞ്ഞു നിന്നു. ഐതിഹാസികമായ മഹാറാലിയിൽ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി കേരള നേതാക്കൾ അണിനിരക്കുകയായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൻ കെ പ്രേമചന്ദ്രൻ, ജോസ് കെ മാണി, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ള നേതാക്കൾ സമരത്തിന്റെ മുൻനിരയിൽ ശക്തമായ സാന്നിധ്യമറിയിച്ചു. ഇടത് നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്തവും മഹാറാലിയിൽ ശ്രദ്ധേയമായി
أحدث أقدم