ആദ്യം കാറിന് മുന്നിൽ, പിന്നാലെ ആംബുലൻസിന് മുന്നിലും ചാടി; അതിഥിത്തൊഴിലാളിക്ക് ..





മലപ്പുറം: ചേളാരിപ്പടിയിൽ ആംബുലൻസിന് മുന്നിലേക്ക് ചാടി അതിഥിത്തൊഴിലാളി ജീവനൊടുക്കി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
രാവിലെ ഇയാൾ ഒരു കാറിന് മുന്നിലേക്കും ചാടിയിരുന്നു. പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഇയാൾ ചികിത്സയ്ക്കുശേഷം താമസസ്ഥലത്തേക്ക് മടങ്ങി. എന്നാൽ, പിന്നീട് വീണ്ടും പുറത്തിറങ്ങിയ ഇയാൾ ആംബുലൻസിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് പരുക്കേറ്റ തൊഴിലാളി മരിച്ചു. മരിച്ച അതിഥിത്തൊഴിലാളിയുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്
أحدث أقدم