യുഡിഎഫിനുള്ളിലെ ആഭ്യന്തര കലാപം…ഇനി പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് അടൂർ പ്രകാശ്…



തിരുവനന്തപുരം: യുഡിഎഫിനുള്ളിലെ ആഭ്യന്തര കലാപത്തിൽ ഇനി പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് കൺവീനർ അടൂർ പ്രകാശ്. താൻ ഉന്നയിച്ച കാര്യങ്ങളിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് കൺവീനറുടെ ക്യാമ്പ്. 

നേരത്തെ ഉന്നയിച്ച കാര്യങ്ങളിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണെന്നും അടൂർ പ്രകാശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബോർഡ് – കോർപ്പറേഷൻ വിഭജനത്തിൽ കോൺഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നത കീറാമുട്ടിയായി തുടരുകയാണ്.

അടൂർപ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ സി പക്ഷമെന്നാണ് വി ഡി സതീശൻ അനുകൂലികൾ തുടക്കം മുതൽ വാദിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശങ്ങളോട് കെ സി വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സർക്കാർ അധികാരമേറ്റ് ആറ് മാസം കഴിഞ്ഞിട്ടും ബോർഡ് കോർപറേഷൻ വിഭജനമുൾപ്പെടെ പൂർത്തിയാക്കാൻ കഴിയാത്തതിൽ യുഡിഎഫിലെ ഘടകക്ഷികൾക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്.
Previous Post Next Post