
കൊച്ചി: എല്‍എസ്ഡി സ്റ്റാംപുമായി ഗായകന് പിടിയില്‍. സിജോ സെബാസ്റ്റ്യന്‍ ആണ് പിടിയിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം സംഗീത സംവിധായകന് വാടകയ്ക്കെടുത്ത വീട്ടില്‍നിന്നാണ് 12 എല്‍എസ്ഡി സ്റ്റാംപുകള്‍ കണ്ടെടുത്തത്. ഗായകനാണെന്നാണ് സിജോ അവകാശപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.
ഒട്ടേറെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വീട്ടില്‍ വന്നുപോകുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി കേസ് റജിസ്റ്റര്‍ ചെയ്തു.