
കണ്ണൂര്‍ ചാലയിലെ ലോഡ്ജില്‍ നിന്നും എംഡിഎംഎയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും 19കാരിയുമുള്പ്പെടെ ഏഴു പേര് പിടിയില്‍. 17.96 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്നും പിടികൂടിയത്. വിദേശത്ത് നിന്നുമെത്തിച്ച ലഹരി മരുന്നിന്റെ ഗുണ നിലവാരം പരിശോധിക്കാനും വില നിശ്ചയിക്കാനുമാണ് ഇവര്‍ ലോഡ്ജില്‍ ഒത്തുചേര്‍ന്നത്. കഴിഞ്ഞ മാസം ഒമാനില്‍ നിന്നുമെത്തിയ കണ്ണൂര്‍ ഇരിവേരി സ്വദേശി സഹീദിന്റെ കൈയിലുണ്ടായിരുന്ന എം ഡി എം എയുടെ വില നിശ്ചയിക്കാനായി ഒത്തു ചേര്‍ന്നതാണ് ഏഴംഗ സംഘം. ചാലയിലെ ലോഡ്ജില്‍ ഇവരുണ്ടെന്ന രഹസ്യ വിവരം പോലീസിന് കിട്ടി. ഇന്നലെ രാത്രി തന്നെ പോലീസ് സംഘം ലോഡ്ജിലേക്ക് ഇരച്ചെത്തി റെയ്ഡ് ചെയ്യുകയായിരുന്നു. സഹീദിനു പുറമേ വൈറ്റില സ്വദേശി ഐശ്വര്യ,മുഴപ്പിലങ്ങാട് സ്വദേശി എ കെ ഷുഹൂല്,മലപ്പുറം മുണ്ടുപറമ്പ് സ്വദേശി സഞ്ജിത്,ഏഴര സ്വദേശി ഷിഫാദ്,കാടാച്ചിറ സ്വദേശി ഷമീല്‍ എന്നിവരും പിടിയിലായി. ഇവര്‍ക്കൊപ്പം 17വയസുള്ള പെണ്‍കുട്ടിയും ഉണ്ടായിരുന്നു.