അകലക്കുന്നം ഗ്രാമപഞ്ചായത്ത് പൗരാവകാശ രേഖയുടെ പ്രകാശനം നടത്തി.

അകലക്കുന്നം ഗ്രാമപഞ്ചായത്ത്
 പൗരാവകാശ രേഖയുടെ പ്രകാശനം നടത്തി.
പൂവത്തിളപ്പ് : അകലക്കുന്നം ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് നൽകുന്ന സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി  പ്രസിദ്ധീകരിച്ച പൗരാവകാശ രേഖയുടെ പ്രകാശനം നടത്തി. അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലക്കലോടി പ്രകാശന കർമ്മം നിർവഹിച്ചു. 

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ:ബിജു അബ്രഹാം പറമ്പകത്ത് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സണ്ണി കൈപ്പത്തടത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിജോ ജോസഫ്, സിന്ധു അനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാന്റി ബാബു വടക്കേക്കുറ്റ്, ആസൂത്രണ സമിതി അംഗം പ്രകാശ് എം ആർ, വി പി ഫിലിപ്പ് വെള്ളാപ്പള്ളി, മധു മോഹൻ എന്നിവർ ആശംസ അറിയിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ആസൂത്രണ സമിതി അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. എല്ലാ വീടുകളിലും പൗരാവകാശ രേഖ വരും ദിവസങ്ങളിൽ എത്തിച്ചു നൽകാനുള്ള ക്രമീകരണങ്ങൾ പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയിട്ടുണ്ട് എന്നത് അകലക്കുന്നം പഞ്ചായത്തിനെ മറ്റു പഞ്ചായത്തുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഇത്തരം ഒരു ശ്രമം കേരളത്തിൽ തന്നെ ചുരുക്കം പഞ്ചായത്തുകളിൽ മാത്രമാണ് നിലവിലുള്ളത്. എല്ലാ പൗരന്മാർക്കും വളരെ എളുപ്പത്തിൽ പഞ്ചായത്ത്‌ സേവനങ്ങൾ മനസ്സിലാക്കാനും സമയബന്ധിതമായി സേവനങ്ങൾ ലഭിക്കാനും സഹായകരമാണ് ഇത്.
أحدث أقدم